കാത്തിരിപ്പിന് വിരാമമിട്ട് ഭൈരവയുടെ സൂപ്പര്‍ ട്രെയിലര്‍ എത്തി

ഇളയദളപതിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഭൈരവ. വിജയ്‍യുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുമായി ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളിയായ കീര്‍ത്തി സുരേഷാണ്.

ഭരതന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. അപര്‍ണ വിനോദ്, ജഗപതി ബാബു, ഡാനിയല്‍ ബാലാജി, സിജ റോസ്, തമ്പി രാമയ്യ, സതീഷ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എം സുകുമാറാണ് ഛായാഗ്രഹണം. കബാലി ഫെയിം സന്തോഷ് നാരായണന്റേതാണ് സംഗീതം.

വിജയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ഭാരതി റെഢിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2007ല്‍ വിജയ്‍യെ നായകനാക്കി അഴകിയ തമിഴ് മകന്‍ എന്ന ചിത്രം ഭരതന്‍ ഒരുക്കിയിരുന്നു.

LEAVE A REPLY