ഭൈരവയുടെ വ്യാജനുമെത്തി

തിരുവനന്തപുരം: ഇന്നലെ തീയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ആദ്യാമായല്ല ഇതേ വെബ്‌സൈറ്റ് പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പുറത്തുവിടുന്നത്.

സംസ്ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എ, ബി, സി ക്ലാസ് വേര്‍തിരിവ് ഇല്ലാതെയാണ് ഭൈരവയുടെ റിലീസ് ചെയ്തിരിക്കുന്നത്. ഭരതന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക.

LEAVE A REPLY