യു എ ഇയില്‍ ഇന്ന് മുതല്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്

ദുബായ്: യു എ ഇയില്‍ ഇന്ന് മുതല്‍ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ രണ്ടു മാസങ്ങളായി കുറഞ്ഞ പെട്രോള്‍ വില ഫെബ്രുവരി ഒന്ന് മുതല്‍ ലിറ്ററിന് 27 ഫില്‍സ് വരെയും ഡീസലിന് 9 ഫില്‍സ് വരെയും വര്‍ധിക്കും. ജനുവരിയില്‍ 3.29 ദിര്‍ഹമായിരുന്ന ഡീസല്‍ വില 3.38 ദിര്‍ഹമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ 50 ഫില്ലുകളാണ് പെട്രോള്‍ വിലയില്‍ കുറവ് വന്നത്. യുഎഇയില്‍ റീട്ടെയില്‍ ഇന്ധന വില 2022 ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയിരുന്നു.ഫെബ്രുവരി മാസത്തേക്കുളള ഇന്ധനവില രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.78 ദിര്‍ഹത്തില്‍ നിന്ന് 3.05 ദിര്‍ഹമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ജനുവരിയില്‍ 2.67 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ജൂലൈ മാസത്തില്‍ 2.93 ദിര്‍ഹമായിരിക്കും. ഇ-പ്ലസ് പെട്രോളിന് ഫെബ്രുവരിയില്‍ 2.86 ദിര്‍ഹമായിരിക്കും. ജനുവരിയില്‍ ഇത് 2.59 ദിര്‍ഹമായിരുന്നു.

LEAVE A REPLY