പാലക്കാട്: ഈ വര്‍ഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളില്ല. തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. സിനിമാ റിലീസ് പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ. ബാലന് ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
പ്രശ്നം പരിഹരിക്കാന്‍ ജുഡിഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കാമെന്ന് മന്ത്രി നിര്‍ദേശിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കൂടുതല്‍ സമയം വേണമെന്നും ചര്‍ച്ചയില്‍ തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇത്തവണ ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചിട്ടുണ്ട്.





















