ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാച്പേയിയും നേടി. മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തിന് ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരുടെ കള്ളനോട്ടത്തിന് ലഭിച്ചു. മികച്ച സ്പെഷ്യല്‍ എഫക്ട് അവാര്‍ഡ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. മികച്ച തമിഴ് സിനിമ വെട്രിമാരന്‍റെ അസുരന്‍. സജിന്‍ ബാബുവിന്‍റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമര്‍ശം.

മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ക്യാമറ, ജോലികട്ട് എന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരന്‍ അർഹനായി. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു.

LEAVE A REPLY