ഫ്ളാക്സ് സീഡ് കഴിക്കാറുണ്ടോ ? പല അസുഖങ്ങൾക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഫ്ളാക്സ് സീഡ്. നിരവധി ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്കൊണ്ട് നമ്മുടെ ശരീരത്തിനുള്ളത്. പിസിഒഡി (PCOD), അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫ്ളാക്സ് സീഡ് സഹായകമാണ്. ഇവയിൽ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊഴുപ്പിൻറെ പ്രധാന ഉറവിടമാണ്. അതിനാൽ ഹൃദയത്തിൻറെ ആരോഗ്യത്തിനും, സ്ട്രോക് പോലുള്ള അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നതായി വിധക്തർ പറയുന്നു. കൂടാതെ പ്രമേഹം, അമിത രക്ത സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്, ഒമേഗ 3 ഫാറ്റി ആസിഡ്, ദഹന സംബന്ധമായ അസുഖങ്ങൾ തടയുന്നു. കൂടാതെ മലബന്ധം കുറക്കാനും ഇവ ശരീരത്തെ സഹായിക്കുന്നതായി വിധക്തർ പറയുന്നു. ഫ്ളാക്സ് സീഡിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് അമിത വണ്ണം ഉള്ളവരിലും ഡയറ്റ് കൺട്രോൾ ചെയ്യുന്നവരിലും വിശപ്പ് കുറക്കാനും സഹായിക്കുന്നു. ഒട്ടു മിക്ക ജീവിത ശൈലി രോഗങ്ങളും നിയന്ത്രിക്കുന്നതിന് ഫ്ളാക്സ് സീഡ് ഉപയോഗിക്കുന്നത് നല്ലതാണെന്നു നിർദേശിക്കുകയാണ് ആരോഗ്യ വിധക്തർ.



















