തന്ത്രി സ്ഥാനത്തുനിന്നും തന്നെ മാറ്റണം: ദേവസ്വ ബോര്‍ഡിന് കത്തുനല്‍കി കണ്ഠരര് രാജീവരര്

ശബരിമല തന്ത്രി സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തിലാണ് തന്ത്രി ആവശ്യം ഉന്നയിച്ചത്. പകരം തന്റെ മകന്‍ ബ്രഹ്‌മദത്തന് ചുമതല കൈമാറണമെന്നും കത്തില്‍ തന്ത്രി ആവശ്യപ്പെട്ടു.

ഇത്തവണയും ശബരിമലയില്‍ കാര്‍മിക്വം വഹിക്കേണ്ടത് ഊഴപ്രകാരം കണ്ഠരര് രാജീവരരാണ്. എന്നാല്‍ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രി പ്രതിയായിരുന്നു.

എന്നാല്‍ തന്ത്രിയുടെ കത്തിന് ദേവസ്വംബോര്‍ഡ് മറുപടി നല്‍കിയിട്ടില്ല. തന്ത്രി കേസില്‍ പ്രതിയായ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ദേവസ്വം ബോര്‍ഡിന് കത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂ.