കമലിന്റെ ആമി മഞ്ജുവും അല്ല

കമലിന്റെ സ്വപ്ന ചിത്രം ആമിയിലെ നായികയാണ് ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ ഒരു ചര്‍ച്ചാ വിഷയം. ഒടുവിലെത്തിയ വിവരം മഞ്ജു വാര്യര്‍ ആമിയാകുമെന്നായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മഞ്ജു നായികയല്ലെന്ന് സംവിധായകന്‍ കമല്‍ തന്നെ വ്യക്തമാക്കി. മഞ്ജുവല്ല എന്റെ ആമി. ആരാണ് ഈ കഥകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല കമല്‍ ഒരു വെബ്സൈറ്റിനോട് പറഞ്ഞു.

ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. വിദ്യ അപ്രതീക്ഷിതമായി പിന്മാറിയതാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കിയത്. പാര്‍വ്വതിയും തബുവും ആമിയെ അവതരിപ്പിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളും കമല്‍ നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY