ദിലീപുമായുള്ള കൂട്ടുകെട്ടിലുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകള്‍; എന്നാല്‍ ഇന്ന് ദിലീപിനെ സമീപിക്കാന്‍ സാധിക്കുന്നില്ല

ദിലീപിന്റേയും ജോണി ആന്റണിയുടേയും കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് ചിത്രങ്ങളിളെല്ലാം ഇതിന് ഉദാഹരണമാണ്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ കൈയിലെടുക്കാന്‍ ജോണി ആന്റണി ചിത്രങ്ങള്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.

ദിലീപുമൊത്ത് ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ ഒരു ചിത്രവുമായി ദിലീപിന്റെ അടുത്തേക്ക് തനിക്ക് ചെല്ലാന്‍ കഴിയുന്നില്ലെന്ന് ജോണി ആന്റണി പറയുന്നു. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാന്‍ പറ്റുന്നില്ലെന്നായിരുന്നു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി വ്യക്തമാക്കിയത്. ജോണി ആന്റണിയുടെ വാക്കുകള്‍’ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്ണു ലോകത്തില്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി വന്നു. ഞാന്‍ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളില്‍ ഞാന്‍ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വര്‍ക്കു ചെയ്തു. നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്. തിരക്കഥയടക്കമുള്ള കാര്യങ്ങള്‍ റെഡിയായപ്പോള്‍ നിര്‍മാണവും ദിലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചതെന്നും ജോണി പറയുന്നു.

LEAVE A REPLY