കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു

എറണാകുളം: എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ദേശീയ ഗുണമേന്മ അംഗീകാരം ലഭിച്ചു. ഒ.പി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിന്‌ ഈ വിഭാഗങ്ങളിൽ 90 ശതമാനം മാർക്ക്‌ ലഭിച്ചു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. മാർച്ച് 17, 18 തീയതികളിലായിരുന്നു കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിൽ കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്.

LEAVE A REPLY