സ്‌കൂളുകള്‍ തുറന്ന് കര്‍ണാടക: പ്രതീക്ഷയോടെ രാജ്യം
ബംഗളൂര്‍: കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 9,10,11,12 ക്ലാസ്സുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പടിപടിയായി മറ്റ് ക്ലാസ്സുകളുടെയും പ്രവര്‍ത്തനം പുന:രാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ക്ലാസ്സുകളില്‍ ഒരു ബഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍...
ടോക്കിയോ പാരാലിംപിക്സ്; ഗൂഗിൾ വക ഡൂഡിൽ ഗെയിം
ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്‌സ്. ആഗസ്റ്റ് 24 ന് തുടക്കമാകുന്ന 2020 ടോക്കിയോ പാരാലിംപിക്‌സ് സെപ്തംബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും. ടോക്കിയോ പാരാലിംപിക്‌സിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ഡൂഡില്‍ ഗെയിം ഒരുക്കിയിരിക്കുകയാണ്...
കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍ തെസ്രേ ക്രസ്റ്റ. രാജ്യത്ത് മടങ്ങി...
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ സമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളവും
ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂര്‍ വിമാനത്താവളവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ഓടെ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. വിമാനത്തിന്റെ ആസ്തി രണ്ട്...
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷ എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി...
കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറു ലക്ഷം കോടി സമാഹരിക്കാൻ പദ്ധതി
കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി നാല് വർഷം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് വേണ്ടി സർക്കാർ ഭൂമി വിൽക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ...
ഇന്ധനവിലയിൽ നേരിയ കുറവ്
ഇന്ധനവില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. രണ്ട് ദിവസം മുന്‍പ് 15-20 പൈസയുടെ കുറവാണ്...
അടുത്ത നാല് ആഴ്ച്ച അതീവ ജാഗ്രത വേണം; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് അടുത്ത നാല് ആഴ്ച അതീവ ജഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഈ ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ...
യുഎഇ; അനുവദിക്കപ്പെട്ടതിലധികം ആളുകൾ വാഹനങ്ങളിൽ യാത്ര ചെയ്താൽ 3000 ദിർഹം പിഴ
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ പുതുക്കി നിശ്ചയിച്ചതായി അറ്റോർണി ജനറൽ അറിയിച്ചു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര്‍ യാത്ര ചെയ്യുന്നതിനുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളിൽ മാറ്റം വന്നിട്ടുണ്ട്.
കാറുകളിലും പിക്ക് അപ്പ്...
കാബൂൾ വിമാനത്താവളത്തില്‍ വെടിവെപ്പ്
കാബൂൾ വിമാനത്താവളത്തിൽ അജ്ഞാത സായുധ സംഘം നടത്തിയ വെടിവെപ്പിൽ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജര്‍മന്‍, അമേരിക്കന്‍ സൈനികരടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ...






























