31.8 C
Kerala, India
Thursday, September 10, 2026

മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞ ഒരു വയസ്സുകാരിയുടെ സംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു

മദ്യലഹരിയില്‍ മാതാപിതാക്കള്‍ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയുടെ പരിചരണത്തിനായി സമിതിയില്‍ നിന്നുള്ള അമ്മമാരെ...

മലിനജലവുമായി ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം; ആരോഗ്യമന്ത്രി വീണ

മലിനജലം, മണ്ണ്, ചെളി, എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ്...

സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു

സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയത്. 10 പേര്‍ക്ക് എച്ച്1എന്‍1 ഉം രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ചു 4 മരണം...

മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

കനത്ത മഴക്കെടുതിയെ തുടര്‍ന്ന് മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കുന്നതിന് ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹിമാചല്‍ പ്രദേശ് ഡിജിപിയുമായി ആശയവിനിമയം...

ഉത്തരേന്ത്യയെ മുക്കിയ പേമാരിയിലും മണ്ണിടിച്ചിലിലും രണ്ടു ദിവസത്തില്‍ 24 മരണം

ഉത്തരേന്ത്യയെ മുക്കിയ പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് വിവിധ ഇടങ്ങളിലായി രണ്ടു ദിവസത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അടുത്ത...

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് മുംബൈയില്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ പുതുജീവിതം

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ 23 കാരന് മുംബൈയില്‍ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയിലൂടെ പുതുജീവിതം. ജോലിക്കായി പോകുമ്പോള്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി പരീക്ഷിച്ചത്. സ്റ്റെന്റ് ഉപയോഗിക്കാതെയായിരുന്നു ശസ്ത്രക്രിയ. രക്തധമനിയില്‍ രക്തം കട്ടപിടിച്ചത് ലേസര്‍...

കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ അറസ്റ്റില്‍

മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ അറസ്റ്റില്‍. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശ്രാമം കുറവന്‍ പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ...

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിന്‍സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും ചുണ്ടിലും കൈകളിലുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിയെ മെഡിക്കല്‍ കോളജ്...

കോഴിക്കോട് നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം

കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തില്‍ നാല് പേര്‍ക്കെതിരെ തെരുവുനായ ആക്രമണം. വെളുത്താടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍, വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാര്‍ഥി എന്നിവര്‍ക്കാണ്...

ഡെങ്കിപ്പനി വ്യാപനം, കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം; ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന്...
- Advertisement -

Block title

0FansLike

Block title

0FansLike