കൊച്ചി: കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ്ണവിലയിലുണ്ടായ വർദ്ധന 1080 രൂപ. ഇന്ന് 200 രൂപ കൂടിയതോടെ നിലവിൽ പവന് 31480 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി സ്വർണ്ണത്തിനു 400 രൂപ ഉയർന്നിരുന്നു.
ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ പവന് 30400 രൂപയായിരുന്നു എന്നാൽ 22 ആയപ്പോഴേക്കും 1080 രൂപ കൂടി 31,480 രൂപയായി. ഫെബ്രുവരി 5 ആയപ്പോൾ പവന് 30,160 ഇൽ നിന്നും 240 രൂപ കുറഞ്ഞ് 29,920 രൂപയിൽ എത്തിയിരുന്നു, എന്നാൽ ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന രൂപയുടെ മൂല്യത്തകർച്ചയും വ്യതിയാനവുമാണ് സ്വർണ്ണവില ഉയരാൻ കാരണം.