ഈ മാസം 150 രോഗികള്‍: ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 226 ആയി

സംസ്ഥാനത്ത് നാല് ജില്ലകളിലായി പുതിയ പത്ത് ഷിഗെല്ല രോഗബാധ കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴുപേര്‍ക്കും, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ മാസം മാത്രം സംസ്ഥാനത്ത് 150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം 226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല മൂലം ആറുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.