സീരിയല്‍ നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരും കുടുങ്ങും; പോലീസ് നടപടി തുടങ്ങി

കായംകുളം : പ്രമുഖ സീരിയല്‍ നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കായംകുളം പോലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസ് സൈബര്‍ സെല്ലില്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

എറണാകുളം സ്വദേശിയായ യുവാവ് റിസോര്‍ട്ട് മുറിയിലും തന്റെ വീട്ടിലും വച്ചും നിരവധി തവണ പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. 37 കാരനായ സിയ എന്ന യുവാവിനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ സി.സി ടി.വി കാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. രണ്ടു മാസം മുന്‍പ് ഇതുസംബന്ധിച്ച പരാതിയില്‍ പോലീസ് ഇരുകൂട്ടരേയും വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.