കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചരക്ക് വാഹന ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി

കോവിഡ് 19 പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്ന് മുതൽ അബുദാബിയിലേക്ക് വരുന്ന ട്രക്ക് ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴ് ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ റിസൾട്ട് കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിച്ച ഡ്രൈവർമാർ ആണെങ്കിൽ ഓരോ ഏഴ് ദിവസം കൂടുമ്പോഴും സൗജന്യ പിസിആർ ഫലം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുൻകരുതലുകളാണ് അബുദാബി സ്വീകരിക്കുന്നത്. വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഉപയോഗിക്കാനായി 20 മിനിറ്റിനകം ഫലമറിയുന്ന ആന്റിജൻ ടെസ്റ്റ് ഉൾപ്പെടെ 3 കോവിഡ് പരിശോധനയ്ക്ക് ആരോഗ്യ വിഭാഗം അംഗീകാരം നൽകിയിരുന്നു.

LEAVE A REPLY