ജല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുളള സുപ്രീം കോടതി വിധിക്കെതിരേ വ്യാപകമായ പ്രതിഷേധമായിരുന്നു തമിഴ്നാട്ടിൽ അരങ്ങേറിയത്. ജല്ലിക്കെട്ട് തമിഴ് ജനതയുടെ സാംസ്കാരിക ഉത്സവമാണെന്നും, ഇവയ്ക്കു നിരോധനമേർപ്പെടുത്തിയ നടപടി സുപ്രീം കോടതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഏറെ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു തുടക്കമായി. തമിഴ്നാട്ടിലെ കരുങ്കുളം എന്ന സ്ഥലത്താണ് ഇന്ന് ജല്ലിക്കെട്ടിന് ആരംഭം കുറിച്ചത്.ആയിരക്കണക്കിന് ജല്ലിക്കെട്ട് ആരാധകരാണ് ആവേശമുയർത്തിയ ജല്ലിക്കെട്ട് കാണുന്നതിനായി കരുങ്കുളത്ത് എത്തിച്ചേർന്നത്. ജല്ലിക്കെട്ടിൽ പങ്കെടുക്കുന്ന കാളകളെ വളരെ മികച്ച രീതിയിലാണ് സംരക്ഷിച്ചു പോരുന്നതെന്നും, വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ഇവയെ പരിപാലിക്കുന്നതെന്നും ട്രിച്ചി ആനിമൽ ഹസ്ബൻഡറി ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി.