ഡ്രോൺ ക്യാമറ വിദഗ്ദ്ധൻ എം ഡി എം എയുമായി പിടിയിൽ

കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശിയായ അനീഷ് ആന്റണിയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വേഷം മാറി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കൈമാറുകയും ചെയ്യുമ്പോഴാണ് പിടിയിലാകുന്നത്.

LEAVE A REPLY