സംസ്ഥാനത്ത് പകര്‍ച്ച വ്യാധി കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നതായി കണക്കുക. ഈ മാസം മാത്രം 20 പേര്‍ ഇന്‍ഫ്‌ളൂവന്‍സ ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ഇതുവരെ 11,021 പേര്‍ക്ക് ഇന്‍ഫ്‌ളൂവന്‍സ ബാധിച്ചതായാണ് കണക്ക്. ഇതുവരെ 119 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം 40 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 6182 ഇന്‍ഫ്‌ളൂവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.