വീണ്ടും ഉയര്‍ന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് നിലവില്‍ 1,12,880 രൂപയാണ് വില. ഇന്നലത്തെ വിലയെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ 1080 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,110 രൂപയായി. വെള്ളി വില സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്.