കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും മറ്റന്നാള്‍ കൊല്ലം പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.