കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരും

കേരളം കനത്ത ചൂടില്‍ തുടരുമ്പോഴും ഈ മാസം മുഴുവന്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് ജനം.

മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉല്‍പാദക കമ്പനികളുമായും കേരളം ചര്‍ച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയില്‍ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാനുള്ള നീക്കത്തിലാണ് കെഎസ്ഇബി. അതേസമയം, ഇടുക്കിയില്‍ തകരാറിലായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ജനറേറ്ററുകളില്‍ ഒന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 130 മെഗവാട്ട് അധിക വൈദ്യുതിയുടെ ഉല്‍പ്പാദനം സാധ്യമായതായാണ് വിവരം.