പരീക്ഷാ ക്രമക്കേടില്‍ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി

പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് പി.എസ്.സി. ക്രൈം ബ്രാഞ്ച് നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ലക്ഷ്യം.

പരീക്ഷാ തട്ടിപ്പില്‍ പി.എസ്.സിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ക്രൈംബാഞ്ചിനെ സര്‍ക്കാര്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചെയര്‍മാനും അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം പി.എസ്.സി തള്ളിയതോടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ നേരിടാന്‍ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്.