നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന യുവാക്കൾക്ക് മധ്യവയസ്സിൽ വിഷാദരോഗ സാധ്യത കൂടുമെന്നു പഠനം

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന യുവാക്കൾക്ക് മധ്യവയസ്സിൽ വിഷാദരോഗ സാധ്യത കൂടുമെന്നു പഠന റിപ്പോർട്ട്. എൻവൈയു സിൽവർ സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. 30 വർഷം കൊണ്ട്‌ ഏഴായിരം അമേരിക്കക്കാരെ ആണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നതും ജോലി സമയം തുടർച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ ഇത് നയിക്കുമെന്നും പഠനം പറയുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന്‌ പഠനം കൂട്ടിച്ചേർത്തു. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള വിഭവങ്ങൾ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാൻ കഴിയണമെന്നും പഠനം നിർദ്ദേശിക്കുന്നു. പ്ലോസ്‌ വൺ ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY