ഞാവൽപ്പഴം കഴിക്കാറുണ്ടോ ?

പഴങ്ങളിൽ ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ഞാവൽപ്പഴം. പോഷകങ്ങൾ ഏറെയുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പോലും കഴിയ്ക്കാവുന്ന ഒരു പഴമാണിത്. കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നതായി വിദക്തർ പറയുന്നു. പൈൽസ് പോലുള്ള രോഗങ്ങൾക്ക് മരുന്നായും മലബന്ധം മാറാനും, ദഹനക്കേടിന് പരിഹാരമായും ഞാവൽ പഴം കഴിക്കാം. ഇതിൽ നാരുകൾ അടങ്ങിയതിനാൽ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ കുറയ്ക്കും. മാത്രമല്ല കലോറി കുറഞ്ഞതിനാൽ തടി കുറയ്ക്കാനും ഏറെ സഹായിക്കുന്നു. ചർമരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിൻ എ യും ശരീരത്തിൽ നിറം വർദ്ധിയ്ക്കാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ, വരകൾ എന്നിവ മാറാൻ ഇതിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ സഹായിക്കുന്നതായി വിദക്തർ പറയുന്നു. ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലെ, ഡയറ്റെറി ഫൈബർ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ സഹായിക്കുന്നു മാത്രമല്ല ഞാവലിൽ അടങ്ങിയ പൊട്ടാസ്യം സ്‌ട്രോക്ക് തടയാനും ബിപി കുറയ്ക്കാനും ഹൃദയ പ്രശ്‌നങ്ങൾ കുറക്കാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു