വൈദ്യുതി നിയന്ത്രണം എന്നുവരെ തുടരുമെന്ന് പറയാന്‍ കഴിയില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പവര്‍കെട്ട് ഒഴിവാക്കാന്‍ എല്ലാ വഴികളിലൂടെയും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നം എത്രയുംവേഗം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇത്രയും വില നല്കി വൈദ്യുതി വാങ്ങിയാല്‍ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് ഏവര്‍ക്കുമറിയാം. ഇതിന് മന്ത്രിസഭയുടെ അനുമതി വേണമെന്നും മന്ത്രി അറിയിച്ചു.



















