സോഷ്യല്‍ മീഡിയകള്‍ക്ക് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ: അല്‍ഗൊരിതം ഓഫ് ചെയ്യാന്‍ ഒപ്ഷന്‍ നിര്‍ബന്ധമാക്കും

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. അല്‍ഗൊരിതം ഓഫ് ചെയ്യാനുള്ള സൗകര്യം സോഷ്യല്‍ മീഡിയ കമ്പനികള്‍ ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതിനായി നിയമ നിര്‍മ്മാണം നടത്താനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയ.

മെറ്റ, ഗൂഗിള്‍, ടിക്‌ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിയമം പ്രാബല്യത്തില്‍ ആയിക്കഴിഞ്ഞും അല്‍ഗൊരിതം ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ കമ്പനികള്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലോകത്ത് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ.