സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പില്‍ നാളെ മുതല്‍ ഒരു ജില്ലയിലും നിലവില്‍ ജാഗ്രത മുന്നറിയിപ്പില്ല.






















