നടി തൃഷയ്ക്ക് എതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ‘ദ്വയാര്‍ത്ഥ’ പ്രയോഗത്തെ തുടര്‍ന്നാണ് പോലീസ് നടപടി.

മുഖ്യമന്ത്രി വിജയുമായുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍, തൃഷയ്ക്ക് എതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഈ കാലാവധിക്ക് ശേഷം ഔദ്യോഗിക വസതിയിലെത്തിയ പ്രത്യേക പോലീസ് സംഘം ഉദയനിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തഞ്ചാവൂര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.