കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള വിഭാഗം ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് മാറ്റി

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ വിഭാഗം ആശുപത്രിയിലെ താഴത്തെ നിലയിലേക്ക് മാറ്റി. മുന്‍പ് ഉണ്ടായിരുന്ന മൂന്നാം നിലയിലെ ചികിത്സാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളും, ശുചിമുറികളും പരിമിതമായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സാ കേന്ദ്രം താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപ്പിലാകാത്തതോടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

LEAVE A REPLY