ഇന്ത്യയിലെ ഏറ്റവും പ്രധാന ഡിജിറ്റല്‍ മീഡിയ സംഘടനയും മലയാളത്തിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ് അസോസിയേഷനുമായ ‘കോം ഇന്ത്യ’യ്ക്ക് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിനെ പ്രസിഡന്റായും മലയാളി വാര്‍ത്ത എഡിറ്റര്‍ സോയിമോന്‍ മാത്യുവിനെ ജനറല്‍ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ട്രൂ വിഷന്‍ ന്യൂസ് എഡിറ്റര്‍ കെ കെ ശ്രീജിത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞിക്കണ്ണന് മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), കെ ബിജിനു (കേരള ഓണ്‍ലൈന്‍ ന്യൂസ്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, കെ ആര് രതീഷ് (ഗ്രാമജ്യോതി), സ്മിത അത്തോളി (മലബാറി ന്യൂസ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഷാജന് സ്കറിയ (മറുനാടന്‍ മലയാളി), പി ആര് വന്ദന (വണ്‍ ഇന്ത്യ), സാജ് കുര്യന് (സൗത്ത് ലൈവ്), അബ്ദുള്‍ മുജീബ് (കെ വാര്‍ത്ത), കെ ഷാജി (എക്സ്പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അല്‍ അമീന് (ഇ വാര്‍ത്ത), ഇസ്ഹാഖ് ഈശ്വരമംഗലം (മലബാര്‍ ന്യൂസ്) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കുഞ്ഞിക്കണ്ണന് മുട്ടത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റല്‍ മീഡിയ സംഘടനയാണ് കോം ഇന്ത്യ.
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന പിആര്‍ഡി 2023-ല്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്റ്റ് പുറത്തിറക്കിയത് കോം ഇന്ത്യയുടെ ശക്തമായ ഇടപെടലിലായിരുന്നു.
സംഘടനയില്‍ അംഗത്വം ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും www.comindia.org എന്ന ഒഫീഷ്യല്‍ വെബ്സൈറ്റ് വഴിയും 4comindia@gmail.com എന്ന മെയിലിലും അപേക്ഷ അയക്കാവുന്നതാണ്. ഇത്തരം അപേക്ഷകളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നല്‍കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 99616 74536



