യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഐ എം എ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐ എം എ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ ചർച്ചയാവുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് സുൽഫി നൂഹ് ഒരുമാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. ഉടൻ തന്നെ കേരളത്തിൽ ഒരു ആരോഗ്യപ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടാം. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാം. എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

LEAVE A REPLY