വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം

വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവെപ്പായി മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചു. മുന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന 58 കാരന്‍ ലോറന്‍സ് ഫൗസെറ്റിനാണ് അമേരിക്കയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്.അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള വിദഗ്ധരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. ട്രാന്‍സ്പ്ലാന്റിനുശേഷം, ഫൗസെറ്റ് സ്വന്തമായി ശ്വസിക്കുകയും പുതിയ ഹൃദയം ഉപകരണങ്ങളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് സര്‍വകലാശാല അറിയിച്ചു.

LEAVE A REPLY