വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനിയും മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.
തുരങ്കപാത നിര്‍മ്മാണ കമ്പനിയുടെ ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. നാലു സോണുകളിലായി തിരിഞ്ഞ് ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.



















