തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം: കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം. ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎഫ് പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞത്.

കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയത്. പിന്നാലെ ഇരു വിഭാഗവും തമ്മില്‍ മുദ്രാവാക്യം വിളിച്ചു. ഹാജര്‍ രജിസ്റ്റര്‍ കൈവശപ്പെടുത്താനും രജിസ്റ്റര്‍ കീറാനും ഇരുകൂട്ടരും തമ്മില്‍ ശ്രമം നടത്തി. പ്രദേശത്ത് വലിയ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.