കോഴിക്കോട് പിടിയിലായത് മൂന്ന് ബംഗ്ലാദേശികള്‍: വ്യാജ തിരിച്ചറിയല്‍ രേഖകളും പിടികൂടി

കോഴിക്കോട് അനധികൃതമായി താമസിച്ചുവരുന്നതിനിടെ പിടിയിലായ ബംഗ്ലാദേശ് സ്വദേശികളെ ചോദ്യം ചെയ്ത് ഇന്റലിജന്‍സ് ബ്യൂറോ. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ പിടിയിലായവര്‍ സ്വന്തമാക്കിയത് എത്രപകാരമാണെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

മുഹമ്മദ് വുലഹുസൈന്‍, മുഹമ്മദ് ഹസന്‍ അലി, മുഹമ്മദ് മെഹദി ഹസന്‍ എന്നി ബംഗ്ലാദേശ് പൗരന്മാരാണ് പിടിയിലായത്. സംഘം 20 ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് എത്തിയതെന്നാണ് വിവരം. കോഴിക്കോട് എത്തുന്നതിന് മുമ്പ് സംഘം മലപ്പുറത്ത് തമ്പടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് സംഘം കോഴിക്കോട് എത്തിയത്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തവര്‍ക്ക് എതിരെയും നടപടി ഉണ്ടായേക്കും ഇവര്‍ക്ക് മറ്റേതെങ്കിലും ബന്ധമുണ്ടോ എന്നതും കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ച് വരുകയാണ്.