കോഴിക്കോട്ട് നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി

കോഴിക്കോട്ട് നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പുണെയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്-ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍ പവാറിന്റെ നേതൃത്വത്തിലാണ് പ്രതിരോധനടപടികള്‍ അവലോകനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യയുടെ മാര്‍ഗനിര്‍ദേശത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അവലോകനം നടത്തിയ ശേഷം ഭാരതി പവാര്‍ പറഞ്ഞു.

LEAVE A REPLY