പാചക വാതക സിലിണ്ടര്‍ വില കുറഞ്ഞേക്കും

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനാല്‍ വര്‍ധിച്ച പാചക വാതക വിലയില്‍ കുറവ് വന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് എണ്ണ കമ്പനികളുമായി കേന്ദ്രം ചര്‍ച്ച നടത്തി.

പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എണ്ണ കമ്പനികളുമായി ചര്‍ച്ച നടന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടര്‍ വലിയില്‍ ഉള്‍പ്പടെ കുറവ് വന്നേക്കും. എത്രത്തോളം വില കുറയുമെന്ന വിഷയത്തില്‍ ഇനിയും ചര്‍ച്ച വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രം ഇന്നലെ പിന്‍വലിച്ചിരുന്നു.