മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു, 140 അടിയായാൽ ജാഗ്രതാ നിർദേശം

നിലവിലെ മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 140 അടിയെത്തിയാൽ ഒന്നാമത്തെ ജാഗ്രതാ നിർദേശം നൽകും. 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകി ഷട്ടറുകൾ തുറക്കാൻ ആരംഭിക്കും.

ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്ത് നൽകി. തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ നിലവിൽ തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നില്ല.

ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാനും അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടിവന്നാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പെരിയാറിന്റെ ഇരു കരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY