രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് ഷിഗല്ല ബാധയുടെ ലക്ഷണങ്ങള്‍. രോഗാണുക്കള്‍ അടങ്ങിയ വെള്ളം കുടിക്കുന്നതിലൂടെയും, ഇത്തരം വെള്ളത്തില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാം.

മഴക്കാലം ആരംഭിച്ചതോടെ ഷിഗല്ല അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.