ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. പുലര്‍ച്ചെ രണ്ടരയ്ക്ക് നടന്ന അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തുഗ്ലക്കാബാദില്‍ കെട്ടിടത്തിലുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
അഞ്ച് നില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിലേയ്ക്ക് തീ പടര്‍ന്നത് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നാണെന്നാണ് സൂചന.



