ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നത് ഭക്ഷണത്തിലേക്ക് ഇരുമ്പിന്റെ അംശം എത്താനും ഇത് വിളർച്ച പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. എന്നാൽ, എല്ലാ വിഭവങ്ങളും ഇരുമ്പു പാത്രങ്ങളിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ലന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. അസിഡിറ്റി കൂടിയ ഭക്ഷണങ്ങൾ ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം. അതായത്, പുളിയുള്ള കറികൾ , വാളൻപുളി, കുടമ്പുളി, തക്കാളി തുടങ്ങിയ പുളിരസമുള്ള ചേരുവകൾ ധാരാളമായി ഉപയോഗിക്കുന്ന വിഭവങ്ങൾ ഇരുമ്പ് പാത്രത്തിൽ ഉണ്ടാക്കുമ്പോൾ ഇവയിലെ ആസിഡ് ഇരുമ്പുമായി പ്രതിപ്രവർത്തിക്കുകയും കറിക്ക് കറുത്ത നിറവും ലോഹരുചിയും നൽകുകയും ചെയ്യും. അച്ചാറുകൾ, ചിലതരം സാലഡ് ഡ്രെസ്സിംഗുകൾ, അല്ലെങ്കിൽ വിനാഗിരി മുതലായവ പ്രധാന ചേരുവയായുള്ള ഏതൊരു വിഭവവും ഇരുമ്പുപാത്രങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.