മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ

മാറഞ്ചേരി: മലപ്പുറത്ത് നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപോർട്ടുകൾ. മലപ്പുറം മാറഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളതെന്ന് മാധ്യമ റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.

LEAVE A REPLY