ദിവസവും ഉപയോഗിക്കേണ്ട ഉപ്പിന്റെ അളവ് എത്ര? ഭക്ഷണത്തിന്റെ രുചി കൂട്ടാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം ഭക്ഷണങ്ങളിൽ ഉപ്പിന്റ അളവു ഒരു ദിവസം അഞ്ച് ഗ്രാമിൽ കൂടുതൽ കൂടാൻ പാടില്ല എന്നാണ്. സോഡിയം ശരീരത്തിന് അവശ്യ പോഷകമാണെങ്കിലും അമിതമായാൽ രക്തസമ്മർദം പോലുള്ള ഗുരുതര രോഗാവസ്ഥയ്ക്ക് കരണമായേക്കാമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഉയർന്ന രക്തസമ്മർദം, നീരുവെയ്ക്കുന്നത് , ഇടയ്ക്കിടെ ഉള്ള ദാഹം, വൃക്ക പ്രശ്നങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് , ഇടയ്ക്കിടെ ഉള്ള തലവേദന തുടങ്ങിയ, ഇത്തരത്തിലുള്ള അവസ്ഥകൾ ഒഴുവാക്കുന്നതിന് ഭക്ഷണത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്.






















