പ്രഭാതഭക്ഷണത്തിന് മുമ്പ് കുടിക്കേണ്ട പാനീയങ്ങളെ പറ്റി മുന്നറിയിപ്പ് നൽകി ആരോഗ്യവിദദ്ധർ

പ്രഭാതഭക്ഷണത്തിന് മുമ്പ് കുടിക്കേണ്ട പാനീയങ്ങളെ പറ്റി മുന്നറിയിപ്പ് നൽകി ആരോഗ്യവിദദ്ധർ. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും അധിക കലോറി കുറക്കാനും സഹായിക്കുന്ന പാനീയങ്ങളിൽ പ്രധാനമാണ് ചെറുചൂടുള്ള നാരങ്ങാവെള്ളം. ഉന്മേഷം നൽകുന്ന പ്രഭാത പാനീയങ്ങളിൽ ഒന്നാണിത്. ചെറുചൂട് വെള്ളത്തിൽ പകുതി പിഴിഞ്ഞ നാരങ്ങ നീര് ചേർക്കുക. ഇവ ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. നാരങ്ങയിൽ അടങ്ങിയ വിറ്റാമിൻ സി മെറ്റബോളിസത്തിനും പൊണ്ണത്തടി സാധ്യത കുറക്കുന്നതിനും സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിന് ജീരക വെള്ളം മികച്ചതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. കാരണം ജീരകം എൻസൈമുകളുടെ പ്രകാശനം ത്വരിതപ്പെടുത്തുകയും കാർബോഹൈഡ്രേറ്റുകളെ നശിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ഗ്യാസ്ട്രിക് ഇല്ലാതാക്കാനും ഗ്യാസ് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. അതേസമയം തേൻ ആമാശയ സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്നും സഹായിക്കും. രാവിലെ അസിഡിറ്റി അല്ലെങ്കിൽ ഓക്കാനം അനുഭവപ്പെടുന്നവർക്ക് ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ഇത് കഴിക്കാവുന്നതാണ്. ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസിഡിറ്റി കുറക്കുകയും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആഴ്ചയിൽ മൂന്നോ നാലോ ദിവസം രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ.