പൊതുവെ പ്രമേഹ രോഗികൾ ഇളനീരിനോട് അൽപം അകലം പാലിക്കാറുണ്ട്

പൊതുവെ പ്രമേഹ രോഗികൾ ഇളനീരിനോട് അൽപം അകലം പാലിക്കാറുണ്ട്. ഇളനീരിൽ നിന്ന് അനുഭവപ്പെടുന്ന പ്രകൃതിദത്ത മധുരംതന്നെ കാരണം. എന്നാൽ പ്രമേഹ രോഗികൾ ഇളനീരിനെ വില്ലനായി കാണേണ്ടതില്ലന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ഇളനീരിൽ വിറ്റാമിൻ സി, റൈബോഫ്ളാബിൻ, കാൽസ്യം, സോഡിയം എന്നിവ അടങ്ങിട്ടുണ്ട്. ഇതിൽ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാൽ ഇളനീർ കുടിക്കുമ്പോൾ പ്രമേഹ രോഗികൾ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വ്യായാമത്തിന് ശേഷം വെറുംവയറ്റിൽ കുടിക്കുന്നതാണ് ഇളനീർ കുടിക്കാൻ ഏറ്റവും ഉചിതമായ സമയം. പ്രമേഹക്കാർക്ക് ഷുഗറിന്റെ അളവ് കുറവുള്ള പച്ച ഇളനീരാണ് കൂടുതൽ അഭികാമ്യമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും പ്രമേഹ രോഗികൾ അവരുടെ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടിയിരിക്കണം.