പൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്നവർക്ക് മുന്നറിയിപ്പ്

പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ നിങ്ങൾക്ക് ? എന്നാൽ ഈ ശീലം ചർമത്തിന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദഗ്തർ. ന​ഗര ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ മിക്കതിലും ക്ലോ​റി​നും മ​റ്റ് ധാ​തു​ക്ക​ളും അ​ട​ങ്ങി​യി​രി​ക്കാം, ഇ​ത് തൊ​ലി​യു​ടെ സ്വ​ഭാ​വി​ക ഈ​ർ​പ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. കൂടാതെ പൈപ്പ് വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അംശവും കൂടുതലായിരിക്കും. ഇതിനെ ഹാർഡ് വാട്ടർ എന്ന് പറയുന്നു. ഈ ധാതുക്കൾ ചർമത്തിൽ അടിഞ്ഞുകൂടുകയും, ഫേസ് വാഷിലെ ചേരുവകളുമായി ചേർന്ന് ഒരു നേർത്ത പാടയായി മാറുകയും ചെയ്യും. ഇത് ചർമത്തിലെ സുഷിരങ്ങൾ അടക്കാനും, മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിലെ വരൾച്ച, അസ്വസ്ഥത എന്നിവക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. സെ​ൻ​സി​റ്റീവ് ചർമം ഉ​ള്ള​വ​ർ പൈ​പ്പ് വെ​ള്ളം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒഴിവാക്കണം. അ​ണു​മു​ക്ത​മാ​ക്കാ​ൻ വേ​ണ്ടി പൈ​പ്പ് വെ​ള്ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക്ലോ​റി​ൻ, ഫ്ലൂ​റൈ​ഡ്, മ​റ്റു രാ​സ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ​ചർമത്തിൽ നേരിട്ടേൽക്കുന്നത് ആരോ​ഗ്യകരമല്ല. ചർമത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. ശു​ദ്ധ​മാ​യ വെ​ള്ളം, ഫി​ൽ​റ്റ​ർ ചെ​യ്ത വെ​ള്ളം, തെ​ർ​മ​ൽ സ്പ്രി​ങ് വാ​ട്ട​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മുഖം വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് ഉത്തമമെന്ന് ആരോഗ്യവിദഗ്തർ നിർദ്ദേശിക്കുന്നു.