‘ഞങ്ങള്‍ തോറ്റു എന്നത് ശരിയാണ്. അതിപ്പോ അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പരാജയത്തില്‍ തളരില്ല. മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി. സിപിഎം എന്നത് തിരഞ്ഞെടുപ്പ് മാത്രം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പ്. ഞങ്ങള്‍ക്ക് ശക്തമായ തിരിച്ചടി തന്നെയാണ് വന്നത്. സംസ്ഥാന തലത്തില്‍ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയില്‍ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയില്‍ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം. അവര്‍ക്ക് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികളാണ്. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിയ ഒരു പാര്‍ട്ടിയെ പറ്റി എന്ത് പറയാനാ. ഇനി അവന്മാര്‍ എന്നാ ഉണ്ടാക്കാന്‍ പോകുന്നേന്ന് അറിയില്ല. നാടു മുഴുവന്‍ നാറാന്‍ പോകുവാണെന്നും അദ്ദേഹം പറഞ്ഞു.



