സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാത്തിൽനിന്ന് എത്തി ഉടൻ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോളറ സ്ഥിരീകരിക്കുന്നത്. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി അധികൃതർ വ്യക്തമമാക്കി.