നൂഡിൽസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ

നൂഡിൽസ് ദിവസവും കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ? കുട്ടികൾ മുതൽ മുതിർന്നവർവരെ പലരുടെയും ഇഷ്ടപ്പെട്ട ലഘുഭക്ഷണം ആണിത്. എന്നാൽ, മിക്ക ഇൻസ്റ്റന്റ് നൂഡിൽസുകളും റിഫൈൻഡ് ഗോതമ്പോ, മൈദയോ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. അതിനാൽ ഇതിൽ നാരുകൾ കുറവായിരിക്കും. കൂടാതെ മറ്റ് പോഷകങ്ങളൊന്നും ഉണ്ടാവില്ല. ഇതിനൊപ്പമുള്ള സീസണിങ് പാക്കറ്റിൽ സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട് .അമിതമായ സോഡിയത്തിന്റെ ഉപയോഗം രക്ത സമ്മർദ്ദം കൂടുന്നതിനും ഹൃദ്രോഗങ്ങളും സ്‌ട്രോക്കും ഉണ്ടാവുന്നതിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. മാത്രമല്ല, മോണോ സോഡിയം ഗ്ലൂട്ടമേറ്റ് പോലുള്ള ചേരുവകളും പ്രിസർവേറ്റീവുകളും രുചി കൂട്ടുന്നതിനും ഏറെ നാൾ കേടുവരാതിരിക്കുന്നതിനുമായി ഇതിൽ ചേർത്തിട്ടുണ്ടാവും. ചെറിയ അളവിലുള്ള എംഎസ്ജി ഉപയോഗം ആളുകൾക്ക് കുഴപ്പമില്ലെങ്കിലും, അമിതമായ ഉപയോഗം ചിലയാളുകളിൽ വയറുവേദന, തലവേദന ഉൾപ്പടെയുള്ള അസ്വസ്ഥതകൾക്കിടയാക്കും. പതിവായി ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കുന്നത് കാലക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ.